ടിപ്പർ ലോറി റോഡരികിലെ കടയിലേയ്ക്ക് ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്ക്

  


കുമാരനല്ലൂർ : കോട്ടയത്ത് എംസി റോഡിൽ കുമാരനല്ലൂരിൽ വാഹനാപകടം. ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ഇടിച്ച് കയറിയത്. തുടർന്ന് വാഹനത്തിനുള്ളിൽ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മക്ഡൊണാൾഡ്സ് ഷോപ്പിൻ്റെ ഗ്ലാസ് വാതിലും തകർന്നു. കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങൾ ഉണ്ടാകാതിരുന്നത് ആശ്വാസമായി.

Post a Comment

Previous Post Next Post