കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണന്ത്യം

   


ഹരിപ്പാട്: ദേശീയപാതയിൽ കരുവറ്റ കെവി ജെട്ടി പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുമാരപുരം സുനിൽ ഭവനത്തിൽ സോമദത്തനാണ് മരിച്ചത്. രാവിലെ 9.30ഓടെയായിരുന്നു അപകടം.

        പമ്പിൽ നിന്നും പെട്രോൾ നിറച്ച ശേഷം റോഡിലേക്ക് കയറുന്നതിനിടയിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post