തൃശൂർ കുന്നംകുളം ചൊവ്വന്നൂരില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ഥിനി മരിച്ചു



തൃശൂർ : കുന്നംകുളം ചൊവ്വന്നൂരില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ പഴഞ്ഞി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാല്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകള്‍ അപർണയാണ് (18) മരിച്ചത്. ചൊവ്വന്നൂരില്‍ നടക്കുന്ന എസ്.എഫ്.ഐ. ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ചൊവ്വന്നൂർ പാടത്തിന് സമീപം ബൈക്കിന് പിന്നില്‍ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. നിലത്തു വീണ അപർണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അക്ഷയ്ക്ക് നിസാര പരിക്കുകളുണ്ട്.

Post a Comment

Previous Post Next Post