മലപ്പുറം കുറ്റിപ്പുറം: കുറ്റിപ്പുറം എടപ്പാൾ റൂട്ടിൽ തവനൂർ ജംഗ്ഷനിൽ വച്ചാണ് അപകടം. കോഴിക്കോട് തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് തെറ്റായ ദിശയിൽ വന്ന് ബൈക്കിനെ ഇടിച്ചത്. ബൈക്ക് ബസ്സിന്റെ അടിയിൽ പെട്ടെങ്കിലും ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗത തടസ്സം നീക്കി.
