വയനാട്ടിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു 9പേർക്ക് പരിക്ക്വയനാട്:വയനാട് അപ്പപ്പാറ ചേകാടിയില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി ജമാല്‍ ആണ് മരിച്ചത്. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.


ജല്‍ ജീവന്‍ മിഷന്റെ കരാര്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post