കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴ്മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ്‌ മരിച്ചു
മലപ്പുറം കുറ്റിപ്പുറം: തൊണ്ടയില്‍ കഞ്ഞിക്കുടുങ്ങി ഏഴ്മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശി തിരുന്നാവായ കളത്തില്‍ വെട്ടത്തില്‍ റാഫി റഫീല ദമ്പതികളുടെ മകള്‍ റിഷാഫാത്തിമയാണ് ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കഞ്ഞി കൊടുക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.കുട്ടിയുമായി കാറിൽ വന്ന രക്ഷിതാക്കൾ റഷീദ് കുറ്റിപ്പുറത്തിന്റെ ആംബുലൻസിൽ ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോട്ടക്കൽ മിംസിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറം ന്യൂസ്


കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിന് വേണ്ടി മലപ്പുറം എസ്.പി എസ്.ശശിധരന്റെ ഇടപെടലിനെ തുടര്‍ന്ന് പൊലിസ് റോഡില്‍ ആംബുലന്‍സ് കടന്നു പോകുന്നതിന് വേണ്ട സൗകര്യമൊരുക്കിയിരുന്നു. പൊലിസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് പുറപ്പെട്ട ആംബുലന്‍സിന് കടന്നു പോകുന്നതിന് തിരക്കുള്ള ജംഗ്ഷനുകളില്‍ പൊലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment

Previous Post Next Post