കെട്ടിടം പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളി രണ്ടാം നിലയിൽ നിന്നും വീണു മരിച്ചു
തിരുവനന്തപുരം  പേയാട് മണലിയിൽ കെട്ടിടം പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളി രണ്ടാം നിലയിൽ നിന്നും വീണു മരിച്ചു


.കെട്ടിടം പണി കരാർ എടുത്തിരുന്ന ജയപാലൻ്റെ ജീവനക്കാരൻ 50 വയസ്സുള്ള രമേശ് മണ്ഡൽ ആണ് മരിച്ചത്. 


രണ്ടാം നിലയിൽ നിന്നും വീണ ഇയാൾ അബോധാവസ്ഥയിൽ ആകുകയും ഉടൻ തന്നെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല


വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവസ്ഥലത്ത് പോലീസ് എത്തിയില്ല എന്ന ആരോപണവും നിലവിലുണ്ട്

Post a Comment

Previous Post Next Post