തൃശൂർ - കോഴിക്കോട് ദേശീയപാത പുത്തനത്താണിയ്ക്കു സമീപം ചുങ്കത്ത് നിയന്ത്രണം വിട്ട കാർ മിനി പിക്കപ്പിൽ ഇടിച്ച് അപകടം.ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം.
അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന രണ്ടു രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ചേരിയിൽ നിന്നും വളാഞ്ചേരിയിലേയ്ക്ക് മാർബിൾ ലോഡുമായി വരികയായിരുന്ന പിക്കപ്പിൽ,എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതോടെ പിക്കപ്പ് റോഡിൽ മറിയുകയും ചെയ്തു.തിരുന്നാവായ സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ നിയമ നടപടികൾ സ്വീകരിച്ചു. ഹൈവേ പൊലീസ് പാതയിലെ ഗതാഗതവും നിയന്ത്രിച്ചു.
