കർണാടകയിൽ ലോറി മരത്തിലിടിച്ചു അപകടം: വണ്ടൂർ, കാളികാവ് സ്വദേശികൾ മരിച്ചു



​ബംഗളൂരു: കർണാടകയിലെ തുമകുരുവിനടുത്ത് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു. 

മലപ്പുറം വണ്ടൂർ മാളിയേക്കൽ തട്ടാരമുണ്ട സ്വദേശി ഇർഷാദ് അലി (അബ്ദുള്ളയുടെ മകൻ), കാളികാവ് പള്ളിശ്ശേരി കൂരിപ്പോയിൽ സ്വദേശി അമീൻ (അഷ്റഫിന്റെ മകൻ) എന്നിവരാണ് മരിച്ചത്.



ബംഗളൂരുവിന് സമീപമുള്ള തുകൂരിൽ വെച്ചാണ് അപകടമുണ്ടായത്. 


നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചു കയറുകയായിരുന്നു. 


വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. 


അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.


​മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 


⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*⊶⊷⊶⊷❍❍⊶⊷⊶⊷


https://chat.whatsapp.com/FglvjHm9t5SAiaJbuqoqxm

Post a Comment

Previous Post Next Post