​മുൻവൈരാഗ്യം: അടിവാരത്ത് യുവാവിന് വെട്ടേറ്റു




കോഴിക്കോട് ​  പുതുപ്പാടി: അടിവാരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടിവാരം പാറക്കടവ് സ്വദേശി ഫസൽ മുഹമ്മദിനാണ് (23) വെട്ടേറ്റത്. വയറിനും പുറത്തിനും ആഴത്തിൽ മുറിവേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

​ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് ഫസലിനെ ആക്രമിച്ചത്. ഇരുവരും തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ അബ്ദുൽ ഫാരിസ് നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

​സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പരിക്കേറ്റ ഫസലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി പോലീസ് കേസെടുക്കും.

Post a Comment

Previous Post Next Post