അരൂരിൽ ലോറി നിയന്ത്രണം വിട്ട്മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്  അരൂർ: ദേശിയ പാതയിൽ ബാരിക്കേഡിൽ ഇടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എലിവേറ്റഡ് പാത നിർമ്മാണം നടക്കുന്ന അരൂർ-തുറവുർ പാതയിയിൽ ചന്തിരൂർ ഗവ: ഹൈസ്ക്കൂളിന് വടക്ക് ഇന്ന് പുലർച്ചെ 4 മണിയോടെ അപകടമുണ്ടായത്. ഡ്രൈവറുടേയും ക്ലീനറുടേയും നില ഗുരുതരമാണ്. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ഫ്രൂട്ട്സ് കയറ്റിവന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശിയ പാതയിൽ ഗതാഗത കുരുക്ക് ഉണ്ടായി. തുടർന്ന് അരൂർ പോലീസും ഹൈവേ പോലീസും ചേർന്ന് വാഹനങ്ങൾ നിയന്ത്രിച്ചു.

Post a Comment

Previous Post Next Post