എറണാകുളം അങ്കമാലി എം.സി റോഡിൽ വേങ്ങൂരിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു.അങ്കമാലി- കാലടി MC റോഡിൽ ബൈക്കിന് പിന്നിൽ ടാങ്കർ ലോറിയിടിച്ച് 60കാരിക്ക് ദാരുണാന്ത്യം  അങ്കമാലി സെന്ററ് വിൻസൻ്റ് ഡീ പോൾ നഗറിൽ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കൽ വീട്ടിൽ റോസിയാണ് (60) മരിച്ചത്.


വേങ്ങൂർ വിശ്വജ്യോതി സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. അവിവാഹിതയായ റോസി ആഴക വീട്ടിലേക്ക് സഹോദരിയുടെ മകന്റെ ബൈക്കിന് പിന്നിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം

ഗുരുതരമായി പരിക്കേറ്റ അവർ തൽക്ഷണം മരിച്ചു. ബൈക്കോടിച്ച യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ  സംസ്കാരം തിങ്കളാഴ്ച നടക്കും.

Post a Comment

Previous Post Next Post