പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തംഎറണാംകുളം: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. രായമംഗലം പീച്ചനാംമുകളിൽ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണയക്കാനുളള ശ്രമം തുടരുന്നു. പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലാണ് കമ്പനി. കനത്ത ചൂടുകാരണം തീ അണയ്ക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. നിലവിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post