ടിപ്പർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യംകൊല്ലം  കൊട്ടിയം : തട്ടി വീഴ്ത്തിയ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഉമയനല്ലൂർ വടക്കുംകര പടിഞ്ഞാറ് വയലിൽ പുത്തൻവീട്ടിൽ ഡി.തുളസീധരൻ ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 10ന് കണ്ണനല്ലൂർ_ കുണ്ടറ റോഡിൽ കുരീപ്പള്ളി മാർത്തോമ്മ പള്ളിക്ക് സമീപത്തായിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളിയായ തുളസീധരൻ പെരുമ്പുഴയിൽ ജോലിക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.പിന്നാലെ വന്ന ടിപ്പർ ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടി. നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കടിയിലേയ്ക്ക് മറിഞ്ഞു.ലോറിയുടെ ടയറിനടിയിൽ കുടുങ്ങിയ തുളസീധരൻ്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച മറവ് ചെയ്യും. ഭാര്യ. ഉഷ.മക്കൾ. തുഷാര,ശ്യാം, ഷാനു .മരുമക്കൾ. സനിൽ, രമ്യ. കണ്ണനല്ലൂർ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post