ആംബുലൻസിൽ കയറ്റാൻ വിസമ്മതിച്ചു. ഹോട്ടലിൽ കുഴഞ്ഞുവീണയാൾ ആശുപത്രിയിലെത്തും മുൻപ് മരിച്ചുആലപ്പുഴ: ഹോട്ടലിൽ കുഴഞ്ഞുവീണ 80കാരൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കൽ പീറ്ററാണ് (80) മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവര്‍ വിസമ്മതിച്ചെന്നാണ് ആരോപണം. ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസിൽ കയറ്റാതിരുന്നതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.

Post a Comment

Previous Post Next Post