ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 19കാരന് ദാരുണാന്ത്യം

 തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം . അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇന്ദ്രജിത്തിനെ ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post