മാഹിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന് പിറകിലിടിച്ചു ; 2 പേർക്ക് പരിക്ക്

 


മാഹി : ദേശീയപാതയിൽ പാറക്കലിനും ആശുപത്രിക്കവലക്കുമിടയിലുണ്ടായ വാഹനാപകട ത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരി ലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നേരെ മുന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിറകിൽ ഇടിക്കുക യായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മടപ്പള്ളി കോഴിക്കോത്ത് രയരങ്ങോത്ത് ഷിബിൻ (30), ഇരിങ്ങലിലെ നിതേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്. ഷിബിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിതേഷിന്റെ പരിക്ക് സാരമുള്ളതല്ല. അഞ്ചുദിവസമായി നീക്കാതെ റോഡിൽ കേടായിക്കിടക്കുന്ന ലോറിക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post