പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്പട്ന: ബിഹാറിലെ പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ കൊല്ലപ്പെട്ടു. പട്ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ 30 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

ഹോട്ടലിൽ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി പട്ന അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറൽ ശോഭാ അഹൊകാകർ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post