പാനൂരിൽ പിക്കപ്പും, മിനിലോറിയും കൂട്ടിയിടിച്ചു ; പോളിംഗ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ ബസും അപകടത്തിൽ പെട്ടു


കണ്ണൂർ  പാനൂർ : പാനൂരിനടുത്ത് തങ്ങൾ പീടികയിലാണ് പിക്കപ്പും മിനിലോറിയുമാണ് അപകടത്തിൽപെട്ടത്. ഇരു വാഹനങ്ങളുടെയും മുൻഭാഗത്ത് കേട് പാട് സംഭവിച്ചു.

നിർമ്മലഗിരി കോളേജിൽ നിന്നും പോളിംഗ് സാമഗ്രികളുമായി കടവത്തൂർ കല്ലിക്കണ്ടി ഭാഗങ്ങളിലേക്കുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ ബസും അപകടത്തിൽ പെട്ടു. സ്വകാര്യ ബസിന്റെ മുൻഭാഗത്തും ചെറിയ കേട് പാട് സംഭവിച്ചെങ്കിലും യാത്ര തുടർന്ന് വോട്ടിംഗ് സാമഗ്രികൾ അതാത് ബൂത്തുകളിൽ കൃത്യമായി എത്തിച്ചുPost a Comment

Previous Post Next Post