ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി വീണു; ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ 57കാരിക്ക് ദാരുണാന്ത്യ... തിരുവനന്തപുരം∙ മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു 

പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം....

കൊച്ചുവേളി- നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു.


Post a Comment

Previous Post Next Post