കാട്ടുപന്നി ആക്രമണം; കുട്ടി ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

 


ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കു​മ്പാ​ട് പാ​റ​ക്കെ​ട്ട്, പ​ന്ന്യോ​ട് പ്ര​ദേ​ശ​ത്ത് വീ​ണ്ടും കാ​ട്ടു​പ​ന്നി ശ​ല്യം. നാ​ല് വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ചു​പേ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.

വീ​ട് ക​യ​റി​യു​ള്ള പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ വ​ട​ക്കു​മ്പാ​ട് കൂ​ളി ബ​സാ​റി​ലെ പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ഉ​ജ​ല (54), വ​ട​ക്കു​മ്പാ​ട് പു​ലി​മു​ക്കി​ലെ ഇ​ല്ല​ത്ത് വീ​ട്ടി​ൽ ജാ​ന​കി (58), മ​ക​ൾ ഐ​ശ്വ​ര്യ (26), ഐ​ശ്വ​ര്യ​യു​ടെ മ​ക​ൻ അ​ദ് വി​ക് (നാ​ല്), കൂ​ളി ബ​സാ​റി​ലെ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് ഷ​ബാ​ന (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​ലു​ക​ൾ​ക്കും ന​ടു​വി​നു​മാ​ണ് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ജ​ല​യു​ടെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ന്നു. പാ​റ​ക്കെ​ട്ടി​ലെ 14, 15 വാ​ർ​ഡു​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ടാ​യ​ത്. ഇ​തി​ന് മു​മ്പും കാ​ട്ടു​പ​ന്നി​ക​ളു​ടെ നി​ര​ന്ത​ര ശ​ല്യ​മു​ണ്ടാ​യ​താ​യും നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


ആക്ര​മ​ണ​കാ​രി​ക​ളാ​യ പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്നൊ​ടു​ക്കി​യെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് രാ​പക​ൽ ഭേ​ദ​മി​ല്ലാ​തെ കാ​ട്ടു​പ​ന്നി​ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. പ​ന്നി​ക​ളെ തു​ര​ത്താ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


Post a Comment

Previous Post Next Post