വയനാട്ടിലെ ഫ്‌ളാറ്റില്‍ 58-കാരന്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

 


വൈത്തിരി (വയനാട്): ലക്കിടിയിലെ ഫ്ളാറ്റിൽ താമസക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോർജ്(58) ആണ് മരിച്ചത്.

ബുധനാഴ്ചയാണ് ഫ്ളാറ്റിലെ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.Post a Comment

Previous Post Next Post