അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മരിച്ചുഅൽഐനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മരിച്ചു

മലപ്പുറം ഒതുക്കുങ്ങൽ നൊട്ടനാലക്കൽ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹ്‌യുദീൻ എന്ന മാനുപ്പയാണ് മരിച്ചത്.

33 വയസ്സായിരുന്നു. ഞായറാഴ്‌ച രാത്രി ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. അൽഹയറിലെ ഒരു കഫ്ത‌ീരിയയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു.


മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അബ്ദു സമദ് പൂന്താനം അറിയിച്ചു.

Post a Comment

Previous Post Next Post