ട്രെയിനില്‍ നിന്ന് വീണ് യുവാവ്മരിച്ചു

 


തൃശ്ശൂർ: ട്രെയിനിൽ നിന്നു വീണ് അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ബച്ചൻ സിങ്ങാണ് (31) മരിച്ചത്. പൂനയിൽനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്ന ഇയാൾ പുലർച്ചെ രണ്ടുമണിയോടെയാണ് മുള്ളൂർക്കര സ്റ്റേഷനുസമീപം തെറിച്ചുവീണത്.

ഒറ്റപ്പാലത്തുനിന്ന് ആലുവയിലേക്ക് ബന്ധുവിനോടൊപ്പം യാത്രചെയ്തിരുന്ന ഇയാൾ വാതിൽക്കൽ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് പുറത്തേക്ക് തെറിച്ചുവീണതെന്നാണ് വിവരം. ഒപ്പമുണ്ടായിക്കുന്ന ബന്ധു തൃശ്ശൂരിൽ ഇറങ്ങി റെയിൽവെ സേനയെ അപകടവിവരം അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post