കണ്ണൂർ തളിപ്പറമ്പ : കുറുമാത്തൂർ താനിക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമീപം ബസ്സ് നിയന്ത്രണം വിട്ട് ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞ് കയറി നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ബസ്സിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.