കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.കോട്ടയം: മൂലവട്ടം കടുവാക്കുളത്ത് നിയന്ത്രണം നഷ്ടമായ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പൂവൻതുരുത്ത് തൈപ്പറമ്പിൽ ജേക്കബിനാണ് അപകടത്തിൽ പരിക്കേറ്റത്.

          തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം ദിവാൻകവല - കടുവാക്കുളം റോഡിലായിരുന്നു അപകടം. കടുവാക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. യുവാവിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശിശ്രൂഷ നൽകിയ ശേഷം വിഗദ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post