തൃത്തല്ലൂരിൽ ആംബുലൻസ് ഇടിച്ച് ബേക്കറി ഉടമ മരിച്ചുതൃശൂർ  വാടാനപ്പള്ളി: ആംബുലൻസ് സ്കൂട്ടറിലിടിച്ച് ബേക്കറി ഉടമ മരിച്ചു. തൃത്തല്ലൂർ ഗവ. ആശു പത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജയ ബേക്കറി ഉടമ വാടാനപ്പള്ളി ഗണേശമംഗലം പണിക്കെട്ടി അർജുനൻ (64) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം.തൃത്തല്ലൂർ ആശുപത്രിയ്ക്ക് സമീപം 45വർഷമായി ബേക്കറി നടത്തി വരികയാണ് അർജുനൻ. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പരിക്കേറ്റവരുമായി വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്‌ച വൈകീട്ട് 3 ന് നടക്കും. ഭാര്യ: കോമളവല്ലി. മക്കൾ: ആഘേഷ്, അഖില. മരുമകൻ: കൃഷ്ണകുമാർ.

Post a Comment

Previous Post Next Post