നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്കു ഗുരുതര പരിക്ക്ഏറ്റുമാനൂർ: നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേർക്ക് ഗുരുതരപരിക്ക്. ഇന്നലെ രാത്രി 10.15ഓടെയാണ് എംസി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനും തുമ്ബശേരി പടിക്കുമിടയില്‍ ഹാംഗ്‌ഔട്ടിനു മുന്നിലായിരുന്നു അപകടം.

ഏറ്റുമാനൂർ സ്വദേശി റെയ്ഹാൻ(24), തിരുവല്ല സ്വദേശി എന്നിവർക്കാണ് പരുക്കേറ്റത്. നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ റെയ്ഹാൻ ഓടിച്ചിരുന്ന ബൈക്കില്‍ എതിർദിശയില്‍നിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. 


റോഡിലേക്ക് തെറിച്ചു വീണ റെയ്ഹാനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തിരുവല്ല സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post