പാലക്കാട് കേരളശ്ശേരി: കുണ്ടളശ്ശേരി കാട്ടമ്പലത്തിനടുത്ത് ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടി പ്പരിക്കേൽപ്പിച്ച ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടളശ്ശേരി കാട്ടമ്പലം കിഴക്കേക്കര രാമചന്ദ്രൻ (50) ആണ് മരിച്ചത്. ഭാര്യ ശാന്തകുമാരിക്കാണ് (48) ദേഹമാസകലം വെട്ടേറ്റത്. രക്തംവാർന്ന് ഗുരുതരാവസ്ഥയിലായ ശാന്തകുമാരിയെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ യായിരുന്നു സംഭവം.
കാട്ടമ്പലത്തിനടുത്തുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ ജോലിക്കാരി യാണ് ശാന്തകുമാരി. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ മോട്ടോർ സൈ ക്കിളിലെത്തിയ രാമചന്ദ്രൻ ശാന്തകുമാരിയെ വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം വെട്ടേറ്റിട്ടുണ്ട്. ശാന്ത കുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉടൻ രാമചന്ദ്രൻ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി.തുടർന്ന് നാട്ടുകാരും പൊലിസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രാമചന്ദ്രനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. കുറച്ചുകാലമായി രാമചന്ദ്രൻ ശാന്തകുമാരിയുമായി അകന്നുകഴിയുകയായിരുന്നു.
മണ്ണൂർ നഗരിപ്പുറത്താണ് താമസമെന്നും പൊലിസ് പറഞ്ഞു. ഇവർക്ക് രണ്ടുമക്കളുണ്ട്.
.jpg)