പിക്കപ്പ് വാനിലിടിച്ച് ബൈക്ക് കത്തിയമർന്നു… വാനിന്റെ പിന്നിൽ ഓട്ടോറിക്ഷയിടിച്ചു… മൂന്നുപേർക്ക് പരിക്ക്കൊല്ലം: പിക്കപ്പ് വാനിലിടിച്ച് ബൈക്ക് കത്തിയമർന്നു. ഇതേ വാനിന്റെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചു. രണ്ടപകടങ്ങളിലുമായി മൂന്നുപേർക്ക് പരിക്കേറ്റു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുനലൂർ മുക്കടവ് പാലത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.


ബൈക്ക് യാത്രക്കാരനായ പിറവന്തൂർ അലിമുക്ക് സ്വദേശി ബിബിൻ (30), ഓട്ടോറിക്ഷാ ഡ്രൈവർ കരവാളൂർ സ്വദേശി മാത്യു, പിക്കപ്പ് വാനിന്റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഹരി എന്നവർക്കാണ് പരിക്കേറ്റത്. ബിബിനേയും മാത്യുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഹരിയെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അലിമുക്ക് ഭാഗത്തുനിന്നും പുനലൂരിലേക്ക് വന്ന പിക്കപ്പ് വാനിലാണ് ബൈക്കിടിച്ച് മറിഞ്ഞത്. ബൈക്ക് ഉടൻതന്നെ തീപിടിച്ച് പൂർണമായും കത്തിനശിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണാണ് ബിബിന് പരിക്കേറ്റത്. ഓട്ടോറിക്ഷ പിക്കപ്പ് വാനിന്റെ തൊട്ടുപിന്നാലെ വരികയായിരുന്നു

Post a Comment

Previous Post Next Post