കുറ്റിപ്പുറം തിരൂർ കുറ്റിപ്പു റം റോഡിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽനിന്ന് നാലംഗ യാത്ര സംഘം അത്ഭുകരമായി രക്ഷപ്പെട്ടു.കാർ യാത്രികരും അധ്യാപകരുമായ ഗ്ലോറി, ഭാഗ്യലക്ഷ്മി നിധി, ധ്വനി എന്നിവരാണ് അപ കടത്തിൽ നിന്നും രക്ഷപ്പെട്ടത്. കാറും ബസും തകർന്നു. കുറ്റി പ്പുറം ടെക്നിക്കൽ സ്കൂളിന് സമീപം ഇന്നലെ വൈകീട്ട് അഞ്ചര യോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വേങ്ങരയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പ്പെട്ടത്.
കാർ എതിരെ വന്ന ബസു മായി കൂട്ടിയിടിക്കുകയായിരു ന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ സൈഡ് ഭാവവും കാറിൻറെ മുൻവശവും പാടെ തകർന്നു.
