സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചുകാടാച്ചിറ: സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആനപ്പാലത്തിന് സമീപത്തെ സുനിത്ത് കുമാർ (49) ആണ് മരണപ്പെട്ടത്.


വെള്ളിയാഴ്ച രാത്രി 7.30 ഓടെ മാവിലായി കീഴറയിൽ വെച്ചായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കൂത്ത് പറമ്പിലേക്ക് പോവുകയായിരുന്ന നബീൽ ബസ് കാടാച്ചിറ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ ഇടിച്ചാണ് അപകടം. സുനിത്തിനെ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ബാലൻ്റെയും കല്ല്യാണിയുടെയും മകനാണ്.

ഭാര്യ: സരിത. മക്കൾ: അന്വയ, അമൽ (കടമ്പൂർ നോർത്ത് യു.പി) സഹോദരങ്ങൾ: സുജിത, സോന, പരേതനായ സുധീഷ് കുമാർ.

Post a Comment

Previous Post Next Post