പശുവിനെ മേയ്ക്കാൻപോയ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തികൊല്ലങ്കോട്; പശുവിനെ മേയ്ക്കാൻപോയ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് തോട്ടങ്കര വീട്ടിൽ വി. കൃഷ്ണനെ (55)-യാണ് വീടിനടുത്ത് കുളത്തിലെ ചെളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച പശുവിനെ മേയ്ക്കാൻ പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിനിടെയാണ് രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടുകിട്ടിയത്. ചെളിക്കുഴിയിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൃഷ്ണൻ ചെളിക്കുഴിയിൽ താഴ്ന്നതാകാമെന്നാണ് സംശയിക്കുന്നത്.

Post a Comment

Previous Post Next Post