ദേശീയപാത കൊമ്പഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. എറണാകുളം തൃപ്പൂണിത്തറ സ്വദേശി ശൈലേഷ് (44) നാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ 7 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നെന്മാറ വേല കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ കൊമ്പഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. റോഡരികിൽ വെച്ചിരുന്ന കോൺക്രീറ്റ് ബാരിയറിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.Post a Comment

Previous Post Next Post