ഇടുക്കിയിൽ ഫേസ്ബുക്കിൽ ലൈവ് ഇട്ടശേഷം യുവാവ് ജീവനൊടുക്കിഇടുക്കി ആലിൻചുവട് സ്വദേശി വിഷ്ണു (33 ) ആണ്  ഇന്ന് ഉച്ചയോടെ ജീവനൊടുക്കിയത്.ഫേസ്ബുക്കിലെ ലൈവ് കണ്ട് സുഹൃത്തുക്കൾ എത്തി വാതിൽ തകർത്ത്  അകത്തു കയറിയെങ്കിലും ഇയാൾ ഇതിനിടെ  മരണപ്പെട്ടിരുന്നു.മുൻപും ഇയാൾ നിരവധി തവണ  ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.കുടുംബ പ്രശ്നങ്ങളേ തുടർന്ന് ഭാര്യയുമായി അകന്നു   കഴിയുകയായിരുന്നു.കോവിഡ്കാലത്ത് ഫെയ്സ്ബുക്ക്  ലൈവ് ഇട്ട് ബുള്ളറ്റ് ഓടിച്ചതിന് ഇയാൾക്ക് ഇടുക്കി ആർടിഒ മാതൃകാപരമായ ശിക്ഷ നൽകിയിരുന്നു.ഏഴുദിവസക്കാലം ഇടുക്കി മെഡിക്കൽ കോളേജിൽ  കോവിഡ് രോഗികളെ പരിചരിക്കുന്നതിനായാണ് ഇയാളെ അന്ന് നിയോഗിച്ചത്.സ്കൂളുകൾ കേന്ദ്രീകരിച്ച്  പെൺകുട്ടികളോട് മോശമായി പെരുമാറിയതിന്    ഇയാൾക്കെതിരെ നിരവധി തവണ പരാതി    ഉണ്ടായിട്ടുണ്ട്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി

മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post