സി.ആർ.പി.എഫ് ജവാനെ കൊൽക്കട്ടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.


അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ശ്രീ ഭവനത്തിൽ പരേതനായ പ്രേംനാഥിൻ്റെ (ഗോപൻ) മകൻ ശ്രീനാഥ് (കണ്ണൻ – 28) ആണ് മരിച്ചത്.

 കൊൽക്കട്ടയിലെ ദംദംപൂരിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ശ്രീനാഥ്, അവധി കഴിഞ്ഞ് ഏപ്രിൽ രണ്ടിനാണ് നാട്ടിൽ നിന്ന് പോയത്. എന്നാൽ മണിപ്പൂരിലെത്തി ജോലിക്ക് ഹാജരാകുകയോ, അവിടെ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല. വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 


തുടർന്ന് പുന്നപ്ര പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വഷണത്തിൽ ഗൂഗിൾ പേ വഴി കൽക്കട്ടയിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്നുള്ള അന്വഷണത്തിലാണ്സമീപത്തെ ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. മഞ്ഞപ്പിത്ത ബാധിതനായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.



Post a Comment

Previous Post Next Post