നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് യുവതിക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്


കാസർകോട്  കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ പള്ളിക്കരയിൽ കാർ കലുങ്കിലിടിച്ച് യുവതിക്കും രണ്ട് കുട്ടികൾക്കും ഗുരുതരം. കർണാടക ഹുബ്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇവരെ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് അപകടം. കുടുംബം സഞ്ചരിച്ച കാർ അരയാൽ തറക്ക് സമീപം നിയന്തണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചത്. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഊട്ടിയിൽ വിനോദയാത്രകഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ച ആൾ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ ശസ്ത്രക്രിയക്ക് വിധേയരാക്കി

Post a Comment

Previous Post Next Post