തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു തൃശ്ശൂർ  പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ നിന്നും സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്‌ച സംസ്‌കരിക്കും.

ഭാര്യ: ജ്യോത്സന. മകൾ: രാഖി.


Post a Comment

Previous Post Next Post