ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യംഎറണാകുളം  കല്ലൂർക്കാട്: മൂവാറ്റുപുഴ - തേനി ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ആവോലി ഏനാനല്ലൂർ സ്വദേശി പോത്തനാമുഴിയില്‍ വിൻസെന്‍റിന്‍റെ മകൻ ബിജു (36) ആണ് മരിച്ചത്.

തഴുവംകുന്നില്‍ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. 


തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്നതിനിടെ ബിജു സഞ്ചരിച്ച ബൈക്ക് പെരുമാങ്കണ്ടത്തിന് സമീപമുള്ള വളവില്‍ നിയന്ത്രണംവിട്ട് റോഡരികിലെ പറന്പിലേക്ക് മറിയുകയായിരുന്നു. രാത്രിയായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പട്ടില്ല. 


രാവിലെ ഏഴോടെ നാട്ടുകാരാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് കല്ലൂർക്കാട് പോലീസും അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയില്‍.

മാതാവ്: ആനി ആനവിരട്ടി മാളിയേക്കല്‍ കുടുംബാംഗം. ഭാര്യ: ജിനു കാഞ്ഞിരപ്പിള്ളി കുരിശുകുന്നേല്‍ കുടുംബാംഗം. സഹോദരങ്ങള്‍: അജു, ആഷ. പിതൃസഹോദരന്മാർ: വർഗീസ്, മാത്യു, ഇമ്മാനുവല്‍, ഫാ. തോമസ് പോത്തനാമുഴി (ഡയറക്ടർ, രാഷ്ട്രദീപിക ലിമിറ്റഡ്), പരേതനായ ജോസ്. 


സുരക്ഷാ ക്രമീകരണങ്ങളില്ലാതെയുള്ള റോഡിന്‍റെ അശാസ്ത്രീയ നിർമാണമാണ് അപകടമുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

Previous Post Next Post