വാഹനാപകടത്തിൽ യുവാവിന് പരുക്ക്..മുൻ സബ് കലക്ടർക്കെതിരെ കേസ്…മാനന്തവാടി : തോൽപ്പെട്ടി ഫോറസ്ററ് സ്‌റ്റേഷൻ സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക് .സംഭവത്തിൽ പൊലീസ് കേസെടുത്തു. മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറുമായ ആര്‍ ശ്രീലക്ഷ്മിക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം തിരുനെല്ലി പോലീസ് കേസെടുത്തത് .. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സിംഗ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27) നാണ് അപകടത്തില്‍ പരുക്കേറ്റത്. കൈക്കും കാലിലും സാരമായി പരുക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .


തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരുപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തിരികെ വരുന്നതിനിടയിലാണ് ശ്രീലക്ഷമിയുടെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചത് .അപകടസമയത്ത് ശ്രീലക്ഷ്മിയായിരുന്നു വാഹനം ഓടിച്ചിരുന്നത് .അപകടത്തിൽ ശ്രീലക്ഷമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു

Post a Comment

Previous Post Next Post