റോഡരികിലെ കുറ്റിച്ചെടികൾക്ക് ഇടയിൽ അജ്ഞാതൻ മരിച്ച നിലയിൽ

 


കാസർകോട്:റോഡരികിലെ കുറ്റിച്ചെടികൾക്ക് ഇടയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കറന്തക്കാട് , മധൂർ ഭാഗത്തേക്ക് പോകുന്ന ബസ് വെയിറ്റിംഗ് ഷെഡിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മലർന്ന് കിടക്കുന്ന നിലയിലായിരുന്നു. കാസർകോട് താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം ഉറപ്പാക്കി. 55 വയസ് പ്രായമുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ വെന്ന് പൊലീസ്  പറഞ്ഞു.

Post a Comment

Previous Post Next Post