കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്കുളത്തൂപ്പുഴ :തിരുവനന്തപുരം - തെങ്കാശി അന്തർസംസ്ഥാന പാതയില്‍ ഉള്‍പ്പെട്ട മലയോര ഹൈവേയില്‍ ചോഴിയക്കോട് ഗുരു മന്ദിരത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്.

കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര വട്ടമല പുത്തൻ വീട്ടില്‍ ഷിനോസിനാണ് അപകടത്തില്‍ പരിക്കേറ്റത്.


കാലിന് ഗുരുതര പരിക്ക് പറ്റിയ ഷിനോസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിറ്റാച്ചി ഓപ്പറേറ്ററായ ഷിനോസ് കഴിഞ്ഞദിവസം പുലർച്ചയോടെ ജോലിക്കായി പോകുന്ന സമയത്ത് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാർ അമിത വേഗതയില്‍ നിയന്ത്രണം വിട്ടു ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷിനോസിന്റെ ഇരു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു

നാട്ടുകാരുടെ സഹായത്തോടെയാണ് ഷിനോസിനെ ആശുപത്രിയില്‍ എത്തിച്ചത്. കുളത്തുപ്പുഴ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post