തമിഴ്‌നാട്ടില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് അപകടം; മലയാളി യുവാവ് മരിച്ചു

 


ചെന്നൈ: തമിഴ്‌നാട്ടിലെ വാടിക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി ബിജുരാജ് ആണ് മരിച്ചത്

.കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.നാല് സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ബിജുരാജ് തിരയില്‍പ്പെടുകയായിരുന്നു. ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെടുത്തത്.


മൃതദേഹം പിന്നീട് കന്യാകുമാരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post