വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ്ക്കളുടെ ആക്രമണം രണ്ടു കുട്ടികൾക്ക് പരിക്ക്

 


 പാലക്കാട്‌ മണ്ണാർക്കാട്: വീട്ടുമുറ്റത്തുകളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികളെ തെരുവ് നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചു. തെങ്കരപറശ്ശീരി വെല്ലപ്പുള്ളിയിൽ ഹാരിസിന്റെ മകൾ ജസ ഫാത്തിമ (അഞ്ച്), വെളിങ്ങോടൻ വീട്ടിൽ മുബഷിറയുടെ മകൻ യാസിൻ (ആറ്) എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. പരിക്കേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post