കാർ തല കീഴായി മറിഞ്ഞു.. അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി കൂത്തുപറമ്പ് എക്സൈസ് കണ്ണൂർ: നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ച് ആണ് അപകടം ഉണ്ടായത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ പത്മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.നിടുംപൊയിൽ ചുരം ഭാഗത്ത്‌ വെച്ച് വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും അപകടം കണ്ടയുടനെ സ്ഥലത്തെത്തി. മുഖത്തും തലയിലും സാരമായി പരീക്കേറ്റ ശങ്കര നാരായണനെയും പത്മനാഭാനെയും ആദ്യം പേരാവൂർ ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് ടിയാന്മാരെ തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ കൊണ്ടുപോയി.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പ്രമോദൻ. പി, ഷാജി. യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ബിനീഷ് എ. എം, എക്സൈസ് ഡ്രൈവർ സജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post