കുടുംബകലഹം; ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

 


ആലപ്പുഴ∙ വെൺമണി പൂന്തലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. രാവിലെ ഏഴോടെയാണു സംഭവം. കുടുംബകലഹമാണു കാരണമെന്നു പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post