കോട്ടയം പാലായിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്

 


പാലാ മേലുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പാലാ: പാലാ മേലുകാവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ മേലുകാവ് പാണ്ടിയമ്മാവ് സ്വദേശി ജോമോൻ ജോസഫിനെ (33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ മേലുകാവ് ഭാ​ഗത്തു വച്ചായിരുന്നു അപകടം.

പാലായിൽ കാൽനട യാത്രക്കാരെ സെയിൽസ് വാഹനം ഇടിച്ചു വീഴ്ത്തി; രണ്ട് പേർക്ക് പരിക്ക്


പാലാ: റോ‍‍ഡരികിൽ കൂടി നടന്നു പോകുന്നതിനിടെ കാൽ നടയാത്രക്കാരെ സെയിൽസ് വാഹനം ഇടിച്ചു വീഴ്ത്തി. പരുക്കേറ്റ പൂഞ്ഞാർ സ്വദേശികളായ ടെറിൻ അലക്സ് ( 50) , മകൾ ആൻ മരിയ ടെറിൻ ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ സാന്തോംകോംപ്ക്സിനു സമീപത്തു വച്ചായിരുന്നു അപകടം.


പാലാ പൊൻകുന്നത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പാലാ : കാറും പിക്കപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ കാറിൽ യാത്ര ചെയ്തിരുന്ന തൃശൂർ പുതുക്കാട് സ്വദേശിനി എൽസി ജോസഫനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈക ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് അങ്കണവാടി അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വിഴ്ത്തി ഗുരുതര പരുക്കേറ്റ അങ്കണവാടി അധ്യാപിക കണ്ണാടിയുറുമ്പ് സ്വദേശി ആശാലതയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം


Post a Comment

Previous Post Next Post