കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . അഞ്ചു പേർക്ക് പരിക്ക്

 


ഏറ്റുമാനൂർ തവളക്കുഴിയില്‍ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.


റാന്നി കൊറ്റനാട് കുറിച്ചിപതാലില്‍ വീട്ടില്‍ തങ്കമ്മ (59) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല, ഷിജോ, അദ്വൈക് , അദ്വിക, ലിൻസി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ സമീപത്ത് വച്ചാണ് നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞത്.


രാത്രിയില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.. 2 പ്രായമായ സ്ത്രീകളും ഒരു യുവതിയും ഡ്രൈവറും 2 കുട്ടികളും അടക്കം കാറിനുള്ളില്‍ 6 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ഒരാള്‍ മെഡിക്കല്‍ കോളെജ് ആശുപത്രി വെന്റിലേറ്ററിലാണ്. സംഭവത്തില്‍ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post