രാജാക്കാടിനു സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് മുകളിലേക്ക് വൻ മരം കടപുഴകി വീണുഇടുക്കി  രാജാക്കാട്: ഓടിക്കൊണ്ടിരുന്ന ടിപ്പറിന് മുകളിലേക്ക് വൻമരം കടപുഴകി വീണു.രാജാക്കാട്- കുഞ്ചിത്തണ്ണി റോഡിൽ രാജാക്കാട് സാൻജോ കോളേജിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന ടിപ്പറിന് മുകളിലേക്ക് വലിയ മരം വീണത്.സമീപത്തെ വീടിന്റെ മുറ്റത്തേക്കും മരത്തിന്റെ ഭാഗങ്ങൾ ഒടിഞ്ഞു വീണു. ഈ സമയം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ടിപ്പർ ഡ്രൈവറും അത്ഭുതകരമായാണ് രക്ഷപെട്ടത്..പാതയോരങ്ങളിൽ അപകടഭീഷണി ഉയർത്തി മരങ്ങൾ നിൽപ്പുണ്ടെന്നും ഇവ മുറിച്ചു മാറ്റണമെന്ന്‌ നാട്ടുകാർ പറഞ്ഞു...

Post a Comment

Previous Post Next Post