സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിച്ച് പൈങ്ങോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിക്ക്ദാരുണാന്ത്യം


മൂവാറ്റുപുഴയ്ക്കു സമീപം മണ്ണൂരിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൈങ്ങോട്ടൂർ കുളപ്പുറം സ്വദേശി മങ്കൂത്തേൽ വീട്ടിൽ ഷിമ്മിയുടെ മകൻ അലൻ (20) ആണ് മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.

മണ്ണൂരിൽ ഇന്നലെ(ബുധൻ) അർദ്ധരാത്രിയാണ് അപകടമുണ്ടായത്. സുഹൃത്തിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് മടങ്ങുംവഴി അലൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കല്ലട ട്രാവെൽസിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അലനെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അലന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ നടക്കും.


Post a Comment

Previous Post Next Post